tv-r

തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിൽ സ്വാമി സച്ചിദാനന്ദ നയിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും തുടങ്ങി. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചാനയിച്ചു മഹാ ശാന്തിഹവനത്തിനു ശേഷം ക്ഷേത്ര യോഗം പ്രസിഡന്റ് ടി.ബി.സിംസൺ ദിവ്യജ്യോതിസ് എറ്റുവാങ്ങി യജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു ,ശ്രീനാരായണ ഗുരുദേവന്റെ തിരു അവതാരം എന്ന വിഷയത്തിൽ ദിവ്യപ്രബോധന ധ്യാനയജ്ഞം നടന്നു. ഇന്ന് രാവിലെ 7.30 ന് മഹാ ശാന്തിഹവനം, 8 ന് ഗുരുദേവ കൃതികളുടെ പാരായണം, 9 ന് സമൂഹപ്രാർത്ഥന, 9.30 ന് ശ്രീനാരായണ ദിവ്യ ജ്യോതിസ് ദർശനം, 10.30 ന് ഗുരുദേവന്റെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ ദിവ്യപ്രബോധന ധ്യാനയജ്ഞം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 2 ന് ഗുരുദേവ ദർശനവും ഗുരുദേവ പ്രസ്ഥാനവും 3 ന് സമൂഹപ്രാർത്ഥന, മഹാഗുരുപൂജ