ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ളൊരുക്കം: ആളൊരുക്കം,അരങ്ങൊരുക്കം എന്ന പേരിൽ ഇന്നും നാളെയുമായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും.
ഇന്ന് രാവിലെ പ്രൊഫ.എസ്.സിദ്ധാർത്ഥൻ 'അറിവും തിരിച്ചറിവും: സൗഹൃദ പാരസ്പര്യം' എന്ന വിഷയം അവതരിപ്പിക്കും.ഉച്ചയ്ക്ക് നാടകപ്രവർത്തകനും ചലച്ചിത്ര സഹ സംവിധായകനുമായ വിനു വർഗീസ് നയിക്കുന്ന അഭിനയക്കളരി.
നാളെ രാവിലെ9.30ന് എം.രാജേഷ് 'നമ്മൾ: ഏകലോകം' എന്ന വിഷയം അവതരിപ്പിക്കും.11.15 ന് പ്രശസ്ത കവിയും പരിസ്ഥിതി പ്രവർത്തകനുമായ ജയിംസ് കണ്ണിമല 'സർഗാത്മകത: രചനയും ആസ്വാദനവും' എന്ന വിഷയത്തിൽ ക്ലാസെടുക്കും.ഉച്ചയ്ക്ക് 1.30 മുതൽ പ്രമോദ് തുടിത്താളം നയിക്കുന്ന നാടൻപാട്ട്