അമ്പലപ്പുഴ: സംസ്ഥാന സർക്കാരി​ന്റെ കാരണ്യ പ്ളസ് ഭാഗ്യക്കുറി​യുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നി​ർമ്മാണത്തൊഴി​ലാളി​ക്ക്. പുന്നപ്ര ചെന്നക്കൽ പി.ആർ.രാജേഷിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. PK 337608 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പുന്നപ്ര കപ്പക്കടയിലുള്ള വില്പനശാലയിൽ നിന്ന് രാജേഷ് എടുത്ത 25 ടിക്കറ്റുകളി​ലൊന്നാണ് സമ്മാനാർഹമായത്.