ആലപ്പുഴ: നീർക്കുന്നം കളിക്കൂട്ടം ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ഒാപ്പൺകോർട്ട് ജില്ലാതല ബാഡ്മിന്റൺ ടൂർണമെന്റ് ('സി'ലെവൽ ആൻഡ് നോൺ പ്രൊഫഷനൽ) 17,18 തീയതികളിൽ നടക്കും. ക്ലബ് പ്രസിഡന്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. 18 ന് കളിക്കൂട്ടം പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് കെ.സുനിൽകുമാർ സമ്മാനദാനം നിർവഹിക്കും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 5001,3001 രൂപയും എവറോളിംഗ് ട്രോഫിയാണ് സമ്മാനം. ഫോൺ: 9995726328,9656961842.