ആലപ്പുഴ: അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡീസൽ വിലവർദ്ധനവുമൂലം സ്വകാര്യ ബസ് മേഖലയടക്കം യാത്രാവാഹനരംഗത്തിനുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഡീസലിന് സബ്സിഡി അനുവദിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ആലപ്പുഴ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
ആഗോളതലത്തിൽ ഉണ്ടായിട്ടുള്ളതിനേക്കാൾ വലിയ പ്രതിസന്ധിയാണ് ഇന്ധനത്തിന്റെ പേരിൽ കേന്ദ്രസർക്കാർ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ ഗതാഗതരംഗം സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢലക്ഷ്യമാണെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ കെ.ബി.ടി.എ ആലപ്പുഴ ജില്ലാപ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, ഷാജിലാൽ, എൻ.സലിം, റിനുമോൻ, ബിജു ദേവിക എന്നിവർ സംസാരിച്ചു.