ഹരിപ്പാട്: സമസ്തമേഖലകളിലും പിന്തള്ളപ്പെട്ടു പോയ പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മജർ അടക്കമുള്ള ആർട്ടിസാൻസുമാരുടെ പുരോഗതിക്കുവേണ്ടി ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണമെന്ന് കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അരുൺകുമാർ ആവശ്യപ്പെട്ടു. ജില്ലാ നേതൃയോഗം ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ആർ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടി​വ് മെമ്പർ ശശി വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി കെ. വി മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റ് അംബി കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ ഏനാത്ത്, ജില്ലാ ഖജാൻജി ടി. എസ് രാജൻ, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് എസ്. കെ നിഷാദ്. സെക്രട്ടറി നിധിൻ സോമൻ, ട്രഷറർ ഗോപകുമാർ ജി മുതുകുളം .ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് പ്രസീദ ഗോപകുമാർ എന്നിവർ സംസാരിച്ചു.