ഹരിപ്പാട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് ഹരിപ്പാട് ബ്രാഞ്ചാശ്രമത്തിൽ ഗുരു മഹിമയുടെ ഏകദിന ക്യാമ്പ് നടന്നു. സ്വാമി ആനന്ദ ജ്യോതി ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ആത്മീയമായി ഗുരുവിന്റെ അവസ്ഥ എത്തിച്ചേർന്ന ശിഷ്യ, ഗുരുവിനെ ജ്ഞാനപീഠത്തിൽ ഇരുത്തി പൂജിച്ചതിന്റെ വാർഷികമാണ് ശാന്തിഗിരി ആശ്രമം പൂജീതപീഠം സമർപ്പണം എന്ന പേരിൽ ആഘോഷിക്കുന്നത്. 2003 ഫെബ്രുവരി 23 നാണ് ആദ്യമായി ശാന്തിഗിരി ആശ്രമത്തിലെ ഇപ്പോഴത്തെ ഗുരുസ്ഥാനീയയായ അമൃതജ്ഞാന തപസ്വിനി തന്റെ ഗുരു നവജ്യോതി കരുണാകരൻ ഗുരുവിനെ പീഠത്തിലിരുത്തി പൂജിച്ചത്. ക്യാമ്പിൽ ഡോ. ദൃശ്യ ഗോപാലകൃഷ്ണൻ, ഡോ. ദിവ്യ ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.