ആലപ്പുഴ: വേമ്പനാട് കായലിൽ നെടിയതുരുത്തിൽ നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ റിസോർട്ട് പൊളിക്കൽ നടപടി ഉടൻ ആരംഭിക്കണമെന്നും അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.