കായംകുളം: സി .പി.ഐ , എ.ഐ.വൈ.എഫ് ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന രാഷ്ട്രിയ വിശദീകരണ യോഗവും ചികിത്സാ ധനസഹായ വിതരണവും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ടി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. എം.എസ് താര, എൻ സുകുമാരപിള്ള, എ.എ.റഹീം, എ.ഷാജഹാൻ, എ. അജികുമാർ, ആർ.ഗിരിജ, മിനി സലിം സി.എ.അരുൺകുമാർ, ടി.ഫ്രാൻസിസ് , വി.ഗോപി. കുഞ്ഞുമോൻ, അജി തവക്കൽ, അർച്ചന ശ്രീധരൻ, നിയാസ് ,എന്നിവർ സംസാരിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. എ. അജികുമാറിന് സ്വീകരണം നൽകി.