കായംകുളം: ഓണാട്ടുകര കാർഷിക സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6 മുതൽ 12 വരെ കരീലക്കുളങ്ങരയിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു.
ഓണാട്ടുകരയുടെ പരമ്പരാഗത കൃഷി രീതീകളെ പുനരുജ്ജീവിപ്പിച്ച് കാർഷിക മേഖലയിൽ നഷ്ട പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണാട്ടുകര കാർഷിക ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
രക്ഷാധികാരി വേലൻചിറ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വാലുകുന്നേത്ത് സുരേഷ് അദ്ധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി നാലുകണ്ടത്തിൽ കൃഷ്ണകുമാർ വിഷയാവതരണം നടത്തി. അഡ്വ.ബി.ഗോപൻ, വി.കെ.ഗംഗാധരൻ, അഖിൽകാർത്തികേയൻ, ഗോമതി ടീച്ചർ, ടി.ആർ.വത്സല, ആർ.സുന്ദരേശൻ, കാട്ടുപുറം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
വേലൻചിറ സുകുമാരൻ ചെയർമാനായും നാലുകണ്ടത്തിൽ കൃഷ്ണകുമാർ ജനറൽ കൺവീനറുമായിട്ടുളള 101 അംഗ സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു.