പൂച്ചാക്കൽ: കാപ്പിക്കോ റിസോർട്ടിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു നീങ്ങിയ ജനസമ്പർക്ക സമിതിയുടെ നിശ്ചയദാർഢ്യത്തിൻറ്റെ വിജയം കൂടിയായി സുപ്രീംകോടതി വിധി.
പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ നെടിയതുരുത്ത് ദ്വീപിൽ മൂന്ന് ഏക്കർ മാത്രമാണ് റിസോർട്ട് സ്ഥാപിക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നത്. പതിനൊന്ന് ഏക്കർ സ്ഥലം അനധികൃതമായി നികത്തിയെടുത്തു എന്നായിരുന്നു ആക്ഷേപം. പണി തുടങ്ങിയ ഉടൻതന്നെ പ്രക്ഷോഭങ്ങൾ ഉണ്ടായെങ്കിലും ജനസമ്പർക്ക സമിതിയാണ് കേസുമായി മുന്നോട്ടു പോയത്. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമിതി അംഗം വി.പി.പത്മനാഭനാണ് കേസ് സുപ്രീം കോടതിയിൽ എത്തിച്ചത്.