ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോർത്ത് മഹിളാ കിസാൻ സശാക്തീകരൺ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ വനിതകൾക്കായി യന്ത്രവൽക്കരണ ഞാറുനടീൽ പരിശീലനം ആരംഭിച്ചു. കൈനകരി കൂലിപുരയ്ക്കൽ പാടശേഖരത്തിൽ ആരംഭിച്ച പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.