ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം 994ാം നമ്പർ മുട്ടം ശാഖ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ശ്രീനാരായണ ഗുരുമന്ദിരത്തിന്റെയും സംയുക്ത വാർഷികവും ശ്രീനാരായണ ജ്ഞാനദാനയജ്ഞവും ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും ഇന്ന് മുതൽ 17വരെ നടക്കും. കോട്ടയം ഗുരുസേവ നികേതൻ ബാലാജിയാണ് യജ്ഞാചാര്യൻ.

ഇന്ന് രാവിലെ 6.30ന് യജ്ഞമണ്ഡപത്തിൽ ഗണപതിഹോമം, 8ന് ആശ്രമം മഠാധിപതി സ്വാമി സുഖാകാശ സരസ്വതി ഭദ്രദീപ പ്രകാശനം നിർവഹിക്കും. 8.30ന് പ്രസിഡന്റ്‌ ബി. നടരാജൻ ധർമ്മ പതാക ഉയർത്തും. 8.45ന് നടക്കുന്ന ഉദഘാടന സമ്മേളനം ചേപ്പാട് യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ ഉദഘാടനം ചെയ്യും. സ്വാമി സുഖാകാശ സരസ്വതി അധ്യക്ഷനാകും. പ്രസിഡന്റ്‌ ബി. നടരാജൻ മുഖ്യപ്രസംഗം നടത്തും. ശിവഗിരിമഠം ആത്മപ്രസാദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. പി. എ ദാക്ഷായണിയമ്മ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ നിത്യക്ക് യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ നൽകും. സെക്രട്ടറി വി. നന്ദകുമാർ സ്വാഗതവും, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ നന്ദിയും പറയും. രാവിലെ 10ന് യജ്ഞാരംഭം, ഗ്രന്ഥ സമർപ്പണം, 12.15ന് ഗുരു പുഷ്പാഞ്ജലി മന്ത്രാർച്ചന, ഉച്ചയ്ക്ക് 1ന് ഗുരുപ്രസാദ ഭോജനം, 3.30ന് കുട്ടികളുടെ കലാപരിപാടികൾ, വൈകിട്ട് 5.30ന് സത്‌സംഗം. 12ന് ഉച്ചയ്ക്ക് 12ന് ഗുരുനാരായണ ഭജനാമൃതം, 3ന് മാതൃവന്ദനം, 13ന് രാവിലെ 6.30ന് മഹാ സുദർശന ഹോമം, 15ന് ഉച്ചയ്ക്ക് 3ന് നടക്കുന്ന ശങ്കരാനന്ദ സ്വാമി അനുസ്മരണം എസ്. എൻ. ഡി. പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം എം. കെ ശ്രീനിവാസൻ ഉദഘാടനം ചെയ്യും. ബി. നടരാജൻ അധ്യക്ഷനാകും. വി. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് ബ്രഹ്മവിദ്യ ആത്മബോധ പ്രഭാഷണം. 7ന് തിരുവാതിര, 7.30ന് ഗാനമേള. 16ന് രാവിലെ 10ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഗസ്റ്റ് ഹൗസ് രമേശ് ചന്ദ്രൻ ചാന്ദാർ ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്യും. ബി..നടരാജൻ അദ്ധ്യക്ഷനാകും. രക്ഷാധികാരി മുട്ടം ബാബു മുഖ്യപ്രസംഗം നടത്തും. സുഖാകാശ സരസ്വതി സ്വാമികൾ, ആത്മപ്രസാദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. വി..നന്ദകുമാർ സ്വാഗതം പറയും.ആലുംമൂട്ടിൽ എ..പി ചെല്ലമ്മ ചാന്ദാട്ടി സ്മാരക അവാർഡ് എസ്..എസ്..എൽ..സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ആകാശിന് ആലുംമൂട്ടിൽ രാധാകൃഷ്ണൻ ചാന്ദാർ നൽകി അനുമോദിക്കും. ശാഖയിൽ നിന്നും ആയുർവ്വേദ മെഡിക്കൽ രംഗത്ത് ഉന്നത നിലയിൽ എത്തിയ കൃഷ്ണ ഗോപൻ, കാർഷിക സർവ്വകലാശാലയിൽ നിന്നും ഉന്നത വിജയം നേടി കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ച രേഷ്മ, ബി..ടെക് സിവിൽ വിഷയത്തിൽ ഉന്നത വിജയം നേടിയ അമൃത..എസ്..വിനോദ്, ബി.ടെക് കമ്പ്യൂട്ടറിൽ ഉന്നത വിജയം നേടിയ നിഖിൽ, അരുൺ അശോകൻ, എം.ബി.എയ്ക്ക് ഉന്നത വിജയം നേടിയ ആര്യാഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.ഗസ്റ്റ് ഹൗസ് നിർമ്മിച്ചു നൽകിയ ആലുംമൂട്ടിൽ ടി.കെ മാധവന്റെയും ചെല്ലമ്മ ചാന്നാട്ടിയുടെയും മകൻ യു.എസ്.എയിൽ എൻജിനിയറായ എം.ശിവദാസൻ ചാന്നാരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കും. വി..നന്ദകുമാർ സ്വാഗതവും ബി..ദേവദാസ് നന്ദിയും പറയും. 7ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ.. 17ന് രാവിലെ 7.30ന് മുട്ടം സുരേഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ കലശപൂജ, കലശാഭിഷേകം. രാവിലെ 9ന് സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്യും. മുട്ടം ബാബു അദ്ധ്യക്ഷനാകും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ബി..നടരാജൻ, ആർ.ഓമനക്കുട്ടൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വി..നന്ദകുമാർ സംവാഗതവും മുട്ടം സുരേഷ് നന്ദിയും പറയും.