കറ്റാനം: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ 19 മുതൽ 24 വരെ നടക്കും. 12 ന് രാവിലെ 10ന് കൊടിയേറ്റ്. എല്ലാ ദിവസവും എട്ടിന് കുർബ്ബാന, 19 ന് രാവിലെ 7.30 ന് കുടുംബ സംഗമം, 20 ന് രാവിലെ 8.30 ന് സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് വാർഷിക സംഗമം, 21 ന് രാവിലെ 10ന് ആദരവ്, വൈകിട്ട് ഏഴിന് റാസ, 22 ന് വൈകിട്ട് 6.30ന് ചെമ്പെടുപ്പ്, ഏഴിന് റാസ, 23 ന് രാവിലെ 10.30 ന് ശ്ലൈഹിക വാഴ് വ്, 11 ന് വെച്ചൂട്ട്, ഏഴിന് റാസ, 24 ന് രാവിലെ 10ന് കൊടിയിറക്ക്, വൈകിട്ട് അഞ്ചിന് പരിചമുട്ട് കളി, മാർഗ്ഗംകളി, ഏഴിന് മ്യൂസിക്കൽ നൈറ്റ്. 9.30 ന് ആകാശ ദീപക്കാഴ്ച്ച എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ.കെ.പി. വർഗ്ഗീസ്, ഫാ.തോമസ് രാജു, കൺവീനർ സുരേഷ് പി.മാത്യൂ, ട്രസ്റ്റി സി. മോനച്ചൻ, സെക്രട്ടറി പി.എസ്.മാത്യു എന്നിവർ അറിയിച്ചു.