ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി "വയോജനങ്ങൾക്ക് കട്ടിൽ " എന്ന പദ്ധതിയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, വാർഡ് മെമ്പർമാരായ സിന്ധു ശശി , സുജമോൾ എന്നിവർ സംസാരിച്ചു.