കുട്ടനാട്: ജലവും ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ലാ ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടു . ജില്ലാ ചെയർമാൻ വി എ ജോബ് വിരുതിക്കരി ഉദ്ഘാടനം ചെയ്തു . സെക്രട്ടറി മുഹമ്മദ് അക്ബർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം ജോസ് ജോൺ വെങ്ങാന്തറ മുഖ്യപ്രഭാഷണം നടത്തി വൈസ് പ്രസിഡന്റ് വി കെ രാജേന്ദ്രൻ പിള്ള ട്രഷറർ വി. കെ. ആന്റണി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് ടി.പൂണിച്ചിറ, ജോർജ് മുണ്ടകത്തിൽ, മനോജ് കാക്കളം, തോമസ് കുരുവിള, വിജയകുമാ തുടങ്ങിയവർ പ്രസംഗിച്ചു.