ചേർത്തല:ഇറിഗേഷൻ വകുപ്പിന്റെ കനാൽ ശുചീകരണ പദ്ധതിയുടെ ഭാഗമായി കന്നിട്ട കനാൽ ശുചീകരണ പ്രവർത്തനം തുടങ്ങി.ഇറിഗേഷൻ വകുപ്പും നഗരസഭയും ചേർന്ന് 650 മീറ്ററോളം നീളത്തിലാണ് കനാൽ ശുചീകരിക്കുന്നത്.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.പൂത്തോട്ട പഴംകുളം, ഇടത്തോട് ശുചീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചുണ്ടെന്നും വി.ടി. ജോസഫ് പറഞ്ഞു.