ചേർത്തല:ബൈക്കിന് പിന്നിൽ സഞ്ചരിച്ച വീട്ടമ്മ സ്കൂൾ വാനിടിച്ച് മരിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് ഷാപ്പുകവലയ്ക്ക് സമീപം തെക്കൂപ്പറമ്പിൽ ഉദയപ്പന്റെ ഭാര്യ തങ്കമണി (56)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ചക്കരക്കുളം മണവേലി റോഡിൽ കുരിശടിയ്ക്കു സമീപമായിരുന്നു അപകടം.ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തങ്കമണി സഞ്ചരിച്ചിരുന്ന ബൈക്കിൽ വാനിടിക്കുകയായിരുന്നു.ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മക്കൾ:ഉമേഷ്,രമ്യ. മരുമക്കൾ:പ്രവീണ,മനോജ്.