photo

ആലപ്പുഴ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാഹിത്യ കലാമേള ഗവ. എസ്.ഡി.വി.ജെ.ബി.എസിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ.ഷൈല ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ
ജില്ലാ സെക്രട്ടറി എസ്.ധനപാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.വിജയലക്ഷ്മി, ജെ.എ.അജിമോൻ, പി.ഡി.ജോഷി, ടി.ജെ.അജിത്, ജോബി ജോസഫ്, എം.സി.സിന്ധു, സീജാ കുഞ്ഞുമോൻ, ടി.വി.ബിന്ദു എന്നിവർ സംസാരിച്ചു. കൺവീനർ വി.സന്തോഷ് സ്വാഗതവും കെ.ശ്യാംലാൽ നന്ദിയും പറഞ്ഞു.