ആലപ്പുഴ: ഒന്നാം തീയതികളിലും മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നതിന് പഞ്ചായത്ത്, നഗരസഭകൾക്കുള്ള അധികാരം ഇല്ലാതാക്കിയ സർക്കാർ നടപടിയിൽ പ്രതികരിക്കാത്ത ജനപ്രതിനിധികൾക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനുള്ള അവകാശം ഇല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പി.എ.ജോയി അദ്ധ്യക്ഷത വഹിച്ചു.പി.എം.സാബു,പി.എ.ലോറൻസ്, സിസ്റ്റർ ഉഷലോറൻസ്, ദാസ് ചാരങ്കാട്ട്, ടി.ബി.സോബി, പോൾ ജോസഫ് ജോഷി പുത്തൻപുരയ്ക്കൽ മനോജ് കുളങ്ങര കുഞ്ഞുമോൻ കിഴക്കേവീട്ടിൽ എന്നിവർ സംസാരിച്ചു.