ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നടന്നു. മന്ത്രി പി തിലോത്തമൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിൽ, ലൈഫ് പദ്ധതിയിൽപെടുത്തി വീട് ലഭിച്ചവരാണ് കുടുംബ സംഗമത്തിലും അദാലത്തിലും പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വഴി തിരഞ്ഞെടുക്കപ്പെട്ട 1804 ഗുണഭോക്താക്കളിൽ 1410 പേർക്കും വീട് നിർമിച്ചു നൽകി ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ ലൈഫ് മിഷനിലൂടെ ലഭിച്ചു എന്ന പ്രത്യേകതയും പട്ടണക്കാട് ബ്ലോക്കിനുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.ടി.വിനോദ്, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ, മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ കെ.കെ.ഷാജു, ലൈഫ് മിഷൻ ജില്ല കോർഡിനേറ്റർ ഉദയസിംഹൻ തുടങ്ങിയവർ പങ്കെടുത്തു.