ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും ജന പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ബ്ലോക്കിന് കീഴിലുള്ള ലൈഫ് ഗുണഭോക്താക്കൾക്കായി 20 വകുപ്പുകളുടെ സേവനമാണ് അദാലത്തിൽ ലഭ്യമാക്കിയത്. ആരോഗ്യ വകുപ്പ് ഒരുക്കിയ സൗജന്യ പരിശോധനയിൽ 180 പേർ പങ്കെടുത്തു. ജീവിത ശൈലി രോഗങ്ങൾ പരിശോധിച്ചവർക്ക് സൗജന്യ മരുന്നും നൽകി. 9 അപേക്ഷകൾ ആധാർ കാർഡ്, പാൻ കാർഡ് തിരുത്തലുകൾക്കായി അക്ഷയയിൽ ലഭിച്ചു. കുടുംബശ്രീയിൽ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് 11 അപേക്ഷകളും ലീഡ് ബാങ്കിൽ 85 അപേക്ഷകളും ലഭിച്ചു.