ആലപ്പുഴ: ഭരണഘടനയെ തകർക്കാൻ സംഘപരിവാർ സംഘടനകൾ ഗൂഢനീക്കം നടത്തുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു.റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമായുള്ള എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.സലാം അദ്ധ്യക്ഷനായി. എ.ഓമനക്കുട്ടൻ,ഇ.കെ.ജയൻ,സാദിഖ് മാക്കിയിൽ,മുജീബ് റഹ്മാൻ,ബി.നസീർ,ഷാംജി എന്നിവർ സംസാരിച്ചു.