ആലപ്പുഴ: പൗരത്വബില്ല് നിയമമാക്കുന്നതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ 26ന് നടക്കുന്ന മനുഷ്യശൃംഖലയിൽ 300പേരെ പങ്കെടുപ്പിക്കുന്നതിന് ജനതാദൾ(എസ്) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ. കുര്യൻ, ഷൈബു കെ. ജോൺ, സുഭാഷ് തീക്കാടൻ, ജി. ശിവകുമാർ, മുഹമ്മദ് റിയാസ്, പി.എ. സജീവ്, ആശാ ഹരി, ഷാജു ശാമുവേൽ എന്നിവർ സംസാരിച്ചു.