ആലപ്പുഴ: ദീർഘനാളത്തെ കാത്തിരിപ്പിന്‌ശേഷം ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് ദക്ഷിണ റെയിൽവേ അനുമതി നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ഗർഡറുകളിൽ റെൽയിവേ അധികൃതരുടെ നിർദ്ദേശ പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയിരുന്നു.തിരുത്തലുക വരുത്തിയ ഗർഡറുകൾ പരിശോധിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ്‌ഗോയലിന് മന്ത്രി ജി.സുധാകരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ അധികൃതർ ആലപ്പുഴയിലെത്തി ഗർഡറുകൾ പരിശോധിക്കുകയും റിപ്പോർട്ട് റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിനീയറുടെ അംഗീകാരത്തിനായി നൽകുകയും ചെയ്തത്.
രണ്ടാം മേൽപ്പാലത്തിന്റെ 5 ഡർഡറുകളിൽ 3 എണ്ണം ദക്ഷിണ റെയിൽവേ അധികൃതർ നിർദ്ദേശിച്ച പ്രകാരമുള്ള തിരുത്തലുകൾ വരുത്തിയതായും ബാക്കിയുള്ള രണ്ട് ഗർഡറുകൾ ഉടൻ തന്നെ തിരുത്തലുകൾ വരുത്തി പരിശോധനയ്ക്കായി നൽകുമെന്നും മന്ത്രി അറിയിച്ചു..