പൂച്ചാക്കൽ : പള്ളിപ്പുറം പാമ്പുംതറ ശ്രീദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്നുമുതൽ 19 വരെ നടക്കും. അരൂർ വിജയൻ യജ്ഞാചാര്യനും പരമേശ്വരൻ പള്ളിപ്പുറം, വിശ്വംഭരൻ പാണാവള്ളി, എന്നിവർ പൗരാണികരുമാണ്. ഇന്ന് വൈകിട്ട് 4 ന് വിഗ്രഹഘോഷയാത്ര വലിയ വെളി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. സുഗതൻ ചണ്ണാപ്പള്ളി ഭദ്രദീപം തെളിക്കും .ഗോപിനാഥൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും സൂരജ് ബൈജു ഗ്രന്ഥസമർപ്പണവും മനോജ് ദ്രവ്യ സമർപ്പണവും പ്രദീപ് പറ സമർപ്പണവും നടത്തും. ആർ.വിജയകുമാർ, ആർ.പൊന്നപ്പൻ പി എസ് ശിവൻകുട്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.