ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ക്ഷാമബത്ത കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, കെ.എം.സിദ്ധാർത്ഥൻ, എം.പി. പ്രസന്നൻ, എ. കമറുദ്ദീൻ, എൻ. സോമൻ, എം.ജെ. സ്റ്റീഫൻ, എസ്. പ്രേംകുമാർ, എം. പുഷ്പാംഗദൻ, വി.വി. ഓംപ്രകാശ്, ഇ. അബ്ദുൾ ഹക്കിം, കെടി. മാത്യു, വി. പുഷ്‌കരൻ എന്നിവർ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ അംഗം കെ.എ.അബ്ദുള്ളക്കുട്ടിയുടെ മരണത്തിൽ യോഗം അനുശോ

ചിച്ചു.