ആലപ്പുഴ: ബാങ്ക് എംപ്ലോയിിസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ബെഫി)ജില്ലാ വനിത കൺവൻഷൻ അഖിലേന്ത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.വനിത കമ്മറ്റി കൺവീനർ എ.ജുമൈല അദ്ധ്യക്ഷത വഹിച്ചു. 'സ്ത്രീ സുരക്ഷ സ്വയം സുരക്ഷ 'എന്ന വിഷയത്തെ ആസ്പദമാക്കി സിവിൽ പൊലീസ് ഒാഫീസർ സി.സുലേഖ ക്ലാസ് എടുത്തു. സംസ്ഥാന വനിത കമ്മറ്റി കൺവീനർ എസ്.സുഗന്ധി, പി.കെ.മേദിനി,ടി.ജെ.ഷീബ,സി.ജയരാജ്,വി.കെ.രമേശൻ,പി.എം.പ്രമോദ്,കെ.ആർ.ശശികുമാർ,എം.ആർ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.