ആലപ്പുഴ: മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് പെൻഷണേഴ്സ് അസോസിയേഷൻ ആലപ്പുഴ യൂണിറ്റ് സമ്മേളനം സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി സെക്രട്ടറി അജയ് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ. അപ്പുകുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഹരിദാസ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.എസ്.ഗോപി,മുനിസിപ്പൽ ലേബർ യൂണിയൻ സെക്രട്ടറി എൻ.എസ്.റോബർട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.അപ്പുകുട്ടൻപിള്ള(പ്രസിഡന്റ്),എൻ.ഹരിദാസ്(സെക്രട്ടറി),കെ.അബുബക്കർ കുഞ്ഞ്(ജോ.സെക്രട്ടറി),മഹാസേനൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.