ആലപ്പുഴ: ധീരജവാൻ എൻ.സന്തോഷ് കുമാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽഎൻ.സന്തോഷ് കുമാറിന്റെ വീരമൃത്യു ദിനാചരണം 13ന് നടത്തും. കരുവാറ്റയിലെ പറവൂർവീട് സ്മൃതി മണ്ഡപത്തിൽ രാവിലെ 8 ന് ദേശീയ പതാക ഉയർത്തൽ. 9ന് കരുവാറ്റയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഘോഷയാത്രയായി സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തും. സ്മാരക സമിതി പ്രസിഡന്റ് രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിക്കും.