ആലപ്പുഴ: കേരള സർവോദയ മണ്ഡലം ജില്ലാ വാർഷികം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി.ഗോവിന്ദൻകുട്ടി നായർ അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ജഗദീശൻ,അഡ്വ.നാസർ പൈങ്ങാമഠം,രാജീവ് മുരളി,രവി പാലത്തുങ്കൽ,ജി.മുകന്ദൻപിള്ള സി.കെ.വിജയകുമാർ,ബേബിപാറക്കാടൻ എന്നിവർ സംസാരിച്ചു. എം.ഡി.സലിം സ്വാഗതവും ബാലചന്ദ്രൻ തോട്ടപ്പള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.പി.ഗോവിന്ദൻകുട്ടി നായർ(പ്രസിഡന്റ്),കെ.ജെ.ആന്റണി,എസ്.മണിയമ്മ(വൈസ് പ്രസിഡന്റുമാർ),എം.ഡി.സലിം(സെക്രട്ടറി),ലീന മാത്യു,ഉമ്മൻ.ജെ.മേതാരം(ജോ.സെക്രട്ടറിമാർ),ബാലചന്ദ്രൻ തോട്ടപ്പള്ളി(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.