ആലപ്പുഴ: സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത് കരി​ച്ചതി​ന്റെ നി​റവി​ലാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടന്നത്. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനുശിവൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബ്ലോക്ക് സെക്രട്ടറി ദിൽഷാദ് .ഇ,എസ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മി​ഷണർ ഡി.ഷിൻസ് നിർവഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 734 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്.ഗുണഭോക്താക്കൾക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.സർക്കാരിന്റെ 20 സുപ്രധാന വകുപ്പുകളുടെ സേവനമാണ് അദാലത്തിൽ ലഭ്യമാക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കുടുംബശ്രീ, ഐ.ട, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ, പട്ടികജാതി പട്ടികവർഗം, ക്ഷീരവികസനം, ആരോഗ്യം, റവന്യു, ശുചിത്വമിഷൻ, വനിതാ ശിശു വികസനം, ഗ്രാമവികസനം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, ലീഡ് ബാങ്ക് എന്നി​വരുടെ സേവനം ലഭ്യമായി​രുന്നു.