ആലപ്പുഴ: യുവകലാസാഹിതി, പുരോഗമനകലാ സാഹിത്യ സംഘം, ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് മൂന്നു മുതൽ ആലപ്പുഴ ബീച്ചിൽ കലാസാഹിത്യ സാംസ്‌കാരിക സംഗമം നടക്കും. വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. മണൽശില്‍പ നിർമാണം, ശിങ്കാരിമേളം, ഞാറ്റുപാട്ട്, വഞ്ചിപ്പാട്ട്, കഥപറച്ചിൽ, തെക്കൻ കളരിപ്പയറ്റ്, കവിയരങ്ങ്, നാടൻപാട്ടുകൾ, നാടകം, കഥാപ്രസംഗം എന്നീ പരിപാടികൾ അവതരിപ്പിക്കും.