ആലപ്പുഴ : വടക്കനാര്യാട് കാലായ്ക്കൽ ശ്രീരാമക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞവും തൃക്കൊടിയേറ്റ് മഹോത്സവവും 18 മുതൽ 26 വരെ നടക്കും.മധു മുഹമ്മയാണ് യജ്ഞാചാര്യൻ . 18ന് രാവിലെ 11നു 11.30നും മദ്ധ്യേ സി.എം.മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 7ന് ഭദ്രദീപപ്രകാശനം, 19ന് രാവിലെ 10ന് വരാഹാവതാരം, 20ന് രാവിലെ നരസിംഹാവതാരം, 21ന് ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, 22ന് ഗോവിന്ദപട്ടാഭിഷേകം, വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന, 23ന് രാവിലെ രുക്മിണിസ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, 24ന് കുചേലസദ്ഗതി, വൈകിട്ട് 9ന് നൃത്താഞ്ജലി, 10ന് സെമിക്ളാസിക്കൽ ഡാൻസ്, 25ന് 11ന് സ്വധാമപ്രാപ്തി, ഭാഗവതസംഗ്രഹം, വൈകിട്ട് 6.45ന് ദീപക്കാഴ്ച, ഭക്തിഗാനമേള, രാത്രി 8ന് നാട്ടുതാലപ്പൊലിവരവ്, 9ന് തിരുവാതിര, 26ന് വൈകിട്ട് 5ന്കാഴ്ചശ്രീബലി, രാത്രി 8.30ന് നാടൻപാട്ട്, 10ന് ആറാട്ട്.