lifemission

പൂച്ചാക്കൽ : തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളുടേയും കുടുംബാംഗങ്ങളുടേയും സംഗമം മന്ത്രി പി.തിലോത്തമൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു കിട്ടിയ ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനം എ എം ആരിഫ് എം.പി.നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂട്ടക്കൽ, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷിബു, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ്, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ് എന്നിവർ സംസാരിച്ചു.