bsb

ഹരിപ്പാട്: നങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ്‌ സെൻട്രൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം എസ്. എൻ ട്രസ്റ്റ്‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘടാനം ചെയ്തു. ആർ. ഡി. സി കൺവീനർ കെ. അശോകപണിക്കർ അദ്ധ്യക്ഷനായി. സിനിമ സംവിധായകൻ മനു അശോകൻ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആർ. ഡി. സി ചെയർമാൻ എസ്. സലികുമാർ ആദരിച്ചു. എസ്. എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. എ. വി ആനന്ദരാജ്, അഡ്വ. ഇറവങ്കര വിശ്വനാഥൻ, പി. ടി. എ പ്രസിഡന്റ്‌ അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, സ്റ്റാഫ്‌ പ്രതിനിധി എസ്. സീന എന്നിവർ സംസാരിച്ചു. കലാ കായിക മത്സരങ്ങളിലെ വിജയികൾക്ക് വാർഡ് കൗൺസിലർ സുധാ സുശീലൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ എച്ച്. എം ഫൈറൂസ റഷീദ് സ്വാഗതവും ഹെഡ് ബോയ് അഭിറാം ചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ എസ്. വിനോദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.