ആലപ്പുഴ : ഇരവുകാട് ജൈവ കർഷക കൂട്ടായ്മ തളിരിന്റെ ജൈവ കാർഷിക വിപണി ഇന്ന് വൈകിട്ട് 3 ന് ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ലീഷ് സ്ക്കൂളിൽ നടക്കും. വിഷ വിമുക്ത ജൈവവിളകൾ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാൻ സൗകര്യമുകും.വാഴ കൃഷിയിലെ ശാസ്ത്രീയ രീതികളെക്കുറിച്ച്‌ പി.എസ് ശശി ക്ലാസ് നയിക്കും.