kuttanadu-sndp

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യുണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഗുരുദേവ കൃതികളുടെ പഠനക്ലാസിന്റെ ഉദ്ഘാടനം മംഗളഭാരതി മഠാധിപതി സ്വാമിനി ജ്യോതിർമയി ഭാരതി നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു . മംഗളഭാരതി സ്വാമിനി ത്യാഗീശ്വരിമയിഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി . കെ. പി .ലീലാമണി , ശ്രീഷാ സന്തോഷ് എന്നിവർ ക്ളാസ് നയിച്ചു.യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ , ജോയിന്റ് കൺവീനർ എ.ജി സുഭാഷ് ,അഡ്മിനിസ്ട്രറ്റിവ് കമ്മറ്റി അംഗം വി. പി.സുജീന്ദ്ര ബാബു ,വനിതാ സംഘം വൈസ് ചെയർപേഴ്സൻ ശ്രീജ രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം സ്വാഗതവും വനിതാ സംഘം ചെയർപേഴ്സൺ സി. പി.ശാന്തമ്മ നന്ദിയും പറഞ്ഞു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് പഠനക്ലാസ്.