മാവേലിക്കര- വിദ്യാഭ്യാസ ജില്ലാ ഗവ.സ്‌കൂൾ ടീച്ചേഴ്സ് സഹകരണ സംഘത്തിന്റെ കെയർഹോം താക്കോൽദാനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജി.പ്രസന്നൻ പിള്ള അദ്ധ്യക്ഷനായി. ഹരിദാസ് പല്ലാരിമംഗലം, കെ.എം.മനോജ്, വിനീതാകുമാരി.ജി, കെ.ഉണ്ണികൃഷ്ണപിള്ള, എ.സജിമോൻ, സുമം.ബി, കെ.രാജേഷ്‌കുമാർ, ശ്രീജ.വി.എസ് എന്നിവർ സംസാരിച്ചു.