ആലപ്പുഴ: മരടിലെ ഫ്ളാറ്റ് പൊളിച്ചപ്പോൾ ജലാശയത്തിൽ പതിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. സുരക്ഷിത നടപടികൾ സ്വീകരിക്കാതെ ഫ്‌ളാറ്റ് പൊളിച്ചത് മൂലമാണ് പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്ന തരത്തിൽ അവശിഷ്ടങ്ങൾ ജലാശയത്തിൽ പതിച്ചതെന്നും ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു.