ഹരിപ്പാട്: എൽ.ഡി.എഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകീയ കൺവൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. എം.സുരേന്ദ്രൻ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ എം.സത്യപാലൻ, അഡ്വ.കെ.എച്ച് ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗം എൻ.സജീവൻ, കാർത്തികപ്പളളി ഏരിയ സെക്രട്ടറി വി.കെ സഹദേവൻ, എൻ. സി. പി ജില്ലാ സെക്രട്ടറി സജീവ്, പി.ബി സുഗതൻ, ബാബു പറപ്പള്ളി, കെ ശിവശങ്കരൻ ,കെ പി രാമകൃഷ്ണൻ, ഉമ്മൻ ആലുംമൂട്ടിൽ, ഷംഷാദ് റഹീം, അനി രാജ്, എം ഡി രാജൻ എന്നിവർ സംസാരിച്ചു. കെ.കാർത്തികേയൻ സ്വാഗതവും എൻ. സോമൻ നന്ദിയും പറഞ്ഞു.