മാവേലിക്കര: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കോടിച്ചിരുന്ന കായംകുളം കണ്ടല്ലൂർ വടക്ക് വൃന്ദാവനത്തിൽ മോജി (30) യ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏഴോടെ തഴക്കര എ.വി.സംസ്‌കൃത സ്‌കൂളിന് സമീപമായിരുന്നു അപകടം. മോജിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.