ആലപ്പുഴ: ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ജില്ലയിലെ റോഡുകളി​ൽ തെരുവ് നായ്ക്കളുടെ സ്വൈര്യവി​ഹാരം. കഴിഞ്ഞ ദിവസം തെക്കനാര്യാട് ഭാഗത്ത് പിഞ്ചുകുട്ടിയുൾപ്പെടെ നിരവധി പേർക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കഴിഞ്ഞ മാസം രണ്ടിന് ചേർത്തല നഗരത്തിൽ പട്ടികടി​യേറ്റ് അഞ്ച് പേർ ചികിത്സ തേടിയിരുന്നു. ആലപ്പുഴ ബീച്ചിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിൽ നായ്ക്കളുടെ കടിയേറ്റിരുന്നു. വിദേശ വനിതയും പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സ തേടിയിരുന്നു.

പദ്ധതി​കൾ കൊണ്ടെന്തു കാര്യം?

തെരുവ് നായ്ക്കളെ നിയന്ത്രിക്കേണ്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന് പദ്ധതിയുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. തെരുവ് നായ്ക്കളുെട വന്ധ്യംകരണം നടത്താൻ പദ്ധതിയിട്ടെങ്കിലും ഫലപ്രദമായി മൃഗാശുപത്രികൾ നടപ്പാക്കാത്തതാണ് പ്രധാനം കാരണം. അറവ് ശാലകളിൽ നിന്നുള്ള മാലി​ന്യം പൊതു നിരത്തിൽ തള്ളുന്നത് കഴിക്കാൻ എത്തുന്ന നായ്ക്കളാണ് പലപ്പോഴും ആക്രമണകാരികളാകുന്നത്.

വളർത്തുനായ്ക്കൾ തെരുവി​ലെത്തുമ്പോൾ...

ഇതിന് പുറമേ വീടുകളിൽ വളർത്തുന്ന നായ്ക്കളെ തെരുവിൽ തള്ളുന്നതും ഇത്തരം നായ്ക്കൾ പലപ്പോഴും അക്രമകാരികളായി മാറുന്നു. ഇവ വഴിയിൽ കാണുന്ന മനുഷ്യരെയും മൃഗങ്ങളെയും അക്രമിക്കും. വളർത്തു നായ്ക്കളെ തെരുവിൽ തള്ളുന്നത് ഒഴുവാൻ പ്രത്യേക ബോധവത്കരണത്തിന് രൂപം നൽകിയെങ്കിലും ഇതും ഫലപ്രദമായില്ല.

നഗര വീഥി​കൾ കയ്യടക്കുന്നു

ആലപ്പുഴ പട്ടണത്തിൽ ജനറൽ ആശുപത്രി, റെയിൽവേസ്റ്റേഷൻ, ബീച്ച്, ജില്ലാകോടതി റോഡ്, ശവക്കോട്ടപാലം, കെ.എസ്.ആർ.ടി.സി എന്നിവടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെയാണ് പകലും രാത്രിയിലും റോഡ് കീഴടക്കിയിരി​ക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ രാത്രിയിൽ ബസ് കയറാൻ എത്തുന്നവർ പലപ്പോഴും ഭയന്നാണ് നിൽക്കുന്നത്.

അഞ്ചിലധികം നായ്ക്കളുടെ കൂട്ടം പലപ്പോഴും സ്റ്റേഷൻ പരിസരത്ത് തമ്പടി​ക്കുന്നു.

നായ്ക്കളുടെ കൂട്ടത്തോടെയുള്ള അക്രമണത്തിൽ നി​ന്ന് പലപ്പോഴും രക്ഷപെടാൻ കഴിയുകയില്ല. മറ്റുള്ളവർ ഭയന്ന് സഹായത്തിനും എത്താറി​ല്ല.

യാത്രക്കാർ

.....

പേപ്പട്ടിയുടെ കടിയേറ്റു വരുന്നവർക്കുള്ള കുത്തിവയ്പിനുള്ള മരുന്ന് മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. മുറിവിന്റെ ആഴവും വലിപ്പവും അനുസരിച്ചാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്.

ആരോഗ്യവകുപ്പ് അധികൃതർ