മാവേലിക്കര: പ്രായപൂർത്തിയാകാത്ത കൊച്ചുമകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുത്തച്ഛനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
തഴക്കര പഞ്ചായത്ത് പരിധിയിലാണ് സംഭവം. സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് മുത്തച്ഛൻ മോശമായി പെരുമാറുന്നത് സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടി അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കുട്ടിയും അമ്മയും പൊലീസിൽ പരാതി നൽകി. മുത്തച്ഛൻ ഒളിവിലാണ്.