uni

ചാരുംമൂട്: പാലമേൽ ഉളവുക്കാട് ഹെഡ്ലോഡ് യൂണിറ്റിന്റെ വാർഷികാഘോഷം ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. ബി. എം. എസ് മേഖലാ സെക്രട്ടറി എസ്.ജയൻ, പാലമേൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ്.ഉദയൻ ,അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.