ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിയിലൂടെ മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളിലായി ആയിരത്തിലധികം വീടുകൾ പൂർത്തീകരിച്ചതായി എം.എൽ.എ പറഞ്ഞു. യു.പ്രതിഭ എം.എൽ.എ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തുകളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആലപ്പുഴ ഡെവലപ്മെന്റ് കമ്മിഷണർ - ജനറൽ ഡി.ഷിൻസ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ.വി.വാസുദേവൻ, പി.അശോകൻ നായർ, ശാന്താഗോപാലകൃഷ്ണൻ, വി.ഗീത, ഓമനാ വിജയൻ, ജില്ലാ പഞ്ചായത്തംഗം കെ.സുമ, അനുശിവൻ, എ.നൗഷാദ്, ഗീതാമധു, എം.കെ.വിമലൻ, കെ.സഞ്ചു, ഇ.റസിയ, ആർ.ലീന,സി.ദിവാകരൻ, നളിനി ദേവദാസ്, എ.എ.സലീം, എ.എം.നരേന്ദ്രൻ, സെക്രട്ടറി ഇ.ദിൽഷാദ്, എസ്. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അദാലത്തിന്റെ ഭാഗമായി റവന്യൂ വിഭാഗം അടക്കം ഇരുപതോളം സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിച്ചിരുന്നു.