ചേർത്തല:പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം ആഞ്ഞിലിക്കാട്ട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല 15ന് നടക്കും. രാവിലെ 9ന് തങ്കമ്മ പ്രകാശ് ദീപപ്രകാശനം നടത്തും. ലൗലി രാജേന്ദ്രപ്രസാദ് പൊങ്കാല അടുപ്പിലേക്ക് ആദ്യ ദീപം പകരും. ചടങ്ങുകൾക്ക് തന്ത്രി വളമംഗലം വി.പി.ഉണ്ണിക്കൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിക്കും.