ചേർത്തല: ശ്രീനാരായണ കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ളൊരുക്കം, ആളൊരുക്കം, അരങ്ങൊരുക്കം എന്ന പേരിൽ ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സൈക്കോളജിസ്​റ്റ് ട്രെയിനർ പ്രൊഫ.എസ്.സിദ്ധാർത്ഥൻ ക്ളാസെടുത്തു. അഭിനയക്കളരിക്ക് നാടകപ്രവർത്തകനും ചലച്ചിത്ര സഹ സംവിധായകനുമായ വിനു വർഗീസ് നേതൃത്വം നല്കി. എം.രാജേഷ് 'നമ്മൾ ഏകലോകം' എന്ന വിഷയം അവതരിപ്പിച്ചു. 'സർഗ്ഗാത്മകത: രചനയും ആസ്വാദനവും' എന്ന വിഷയത്തിൽ സുരേഷ് നെടുംകുന്നം ക്ലാസെടുത്തു.