തുറവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ ചേർത്തല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഐ.സി.ചേർത്തല ശാഖാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ എറണാകുളം ഡിവിഷൻ വൈസ് പ്രസിഡന്റ് കെ.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡന്റ് സി.ആർ. അജയൻ അദ്ധ്യക്ഷനായി. വി.വി. പുഷ്പകുമാർ,ഡി. അനിൽ , പി.പി. ഷൺമുഖൻ, എൻ.എസ്. രേണുക,വി.എസ്.രേണുക എന്നിവർ സംസാരിച്ചു.