ആലപ്പുഴ: എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ നയിക്കുന്ന പ്രചാരണ ജാഥ 7 ന് രാവിലെ 9 ന് പള്ളിപ്പുറം ഒ​റ്റപ്പുന്നയിൽ മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.സി.എസ്.സുജാത,ജി.കൃഷ്ണപ്രസാദ്,കെ.പ്രസാദ്,എം.കെ.ഉത്തമൻ,ബിജിലി ജോസഫ്,പി.പി.ചിത്തരഞ്ജൻ,വി.ടി.രഘുനാഥൻ നായർ,എം.ഇ.രാമചന്ദ്രൻ നായർ,ജോയ് ദേവസ്യ,ജോസഫ് കെ നെല്ലുവേലി,ഹക്കിം ഇടശ്ശേരി,ഗിരീഷ് ഇലഞ്ഞിമേൽ,ബി.അൻഷാദ് എന്നിവർ ജാഥാംഗങ്ങളാകും. 17 ന് അരൂർ,18 ന് ചേർത്തല,19 ന് ആലപ്പുഴ,20 ന് അമ്പലപ്പുഴ,21 ന് കുട്ടനാട് മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നയിക്കുന്ന പ്രചാരണ 17ന് വൈകിട്ട് 4 ന് ചെറുതനയിൽ സജിചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സി.ബി.ചന്ദ്രബാബു,പി.വി.സത്യനേശൻ,കെ.രാഘവൻ,ജേക്കബ് ഉമ്മൻ,കെ.എച്ച് ബാബുജാൻ,സജീവ് പുല്ലുകുളങ്ങര,ഐ.ഷിഹാബുദീൻ,സജി എടക്കാട്,ബിനോസ് കണ്ണാട്,ജോസ് കാവനാട്,ജി.ശശിധരപണിക്കർ,ഷാജി കൃഷ്ണൻ എന്നിവർ ജാഥാംഗങ്ങളായിരിക്കും. 18 ന് ഹരിപ്പാട് ,19 ന് മാവേലിക്കര ,20 ന് കായംകുളം ,21 ന് ചെങ്ങന്നൂർ മണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും